Sunday, September 29, 2013

ആരോഗ്യമുള്ള ഹൃദയത്തിന് ...........

ഇന്ന് 'ലോക ഹൃദയആരോഗ്യ ദിനം' ....''ആരോഗ്യമുള്ള ഹൃദയത്തിന് വഴിയൊരുക്കുക'' എന്നതാണ് ഈ വർഷത്തെ വിഷയം കുട്ടികളിലെയും ,സ്ത്രീകളിലെയും ,ഹൃദ്രോഗത്തിന്റെ കാര്യത്തിലാണ് ഈ വർഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ ക്രമങ്ങളും ,പൊ ണ്ണ ത്ത ടിയും കുട്ടികളിലും രക്തത്തിലെ കൊഴുപ്പിന്റെ അളവ് വര്ധിപ്പിക്കുവാൻ കാരണമാകുന്നു .

നമുക്ക് സുപരിചിതമായ ഒരു വാക്കാണ്‌ ഹൃദയാഘാതം {ഹാർട്ട്‌ അറ്റാക്ക്‌ }.ലോകമാകമാനം ഉള്ള മരണങ്ങളിൽ കൂടുതലും ഹൃദയാഘാതം കൊണ്ടുള്ളതാണ് ..അതുകൊണ്ട് തന്നെ അല്പം ഭയത്തോടെ  ആണ് എല്ലാവരും ഹൃദ്രോഗത്തെ കാണുന്നത് .നിര്ഭാഗ്യകരമെന്നു പറയട്ടെ ,അടുത്ത കാലത്തായി  നമ്മുടെ കേരളത്തിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ് .സ്ത്രീകളെയും , ചെറുപ്പക്കാരെയും പ്രായം ചെന്നവരെയും ഇപ്പോൾ ഒരുപോലെ  ബാധിക്കുന്ന രോഗമായി ഹൃദ്രോഗം മാറിയിരിക്കുന്നു .നമ്മുടെ ജീവിത രീതി കളിൽ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണമെന്ന് നിസംശയം പറയാം. ചെറുപ്പക്കാരും കുട്ടിക ളും പുതിയ രുചികളെ കൂട്ടുപിടിക്കുംപോൾ അവർ അറിയാതെ തന്നെ ഒരു പിടി രോഗങ്ങളും അവരെ കീഴടക്കുകയാണ് .അങ്ങനെ ഉള്ള   ജീവിത ശൈലീ രോഗങ്ങളിൽ  പ്ര ധാനപ്പെട്ടവയാണ് പ്രമേഹവും ഉയര്ന്ന രക്ത സമ്മർദവും . ഈ രണ്ടു രോഗങ്ങളും ഉള്ളവർക്ക് മറ്റുള്ളവരേക്കാൾ ഹൃദ്രോഗവും പക്ഷാഘാതവും  വരുവാനുള്ള സാധ്യത വളരെ  കൂടുതലാണ് .

ഹൃദയത്തിലേക്ക് രക്തം നല്കുന്ന രക്തക്കുഴലുകളിൽ കൊഴുപ്പ്  അടിഞ്ഞു കൂടി ആ കൊഴുപ്പിനു മുകളിൽ രക്ത കോശങ്ങളും രക്തക്കട്ടകളുംഅടിഞ്ഞു കൂടുക  യും ചെയ്ത്‌ ഹൃദയപേശി കളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത് .ഇങ്ങനെ ഉണ്ടാകുന്ന നെഞ്ചുവേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗ ത്താ യോ ,ഇടതു കയ്യിലെക്കോ ,തോളിലെക്കോ ,  വ്യാപിക്കുന്ന  വിധത്തിലോ ആയിരിക്കും ഉണ്ടാവുക .വളരെ കഠിനമായ നെഞ്ചുവേദന ,നെഞ്ചില ഭാരം കയറ്റി വച്ചിരിക്കുന്നത് പോലെയോ ,വരിഞ്ഞു  മുറുകുന്നത് പോലെയോ ,സൂചികൊണ്ട് കുത്തുന്നതു പോലെയോ ഉള്ള വേദന ,ഇവയെല്ലാം തന്നെ ഹൃദ്രോഗത്തെ സൂചിപ്പിക്കുന്നു . എത്രയും പെട്ടെന്ന് രോഗിയെ ഏറ്റവും അടുത്തുള്ള  ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത് .

ആഹാരരീതിയിൽ മാറ്റങ്ങൾ വരുത്തിയും വ്യായാമം ശീലമാക്കിയും  ഹൃദ്രോഗം വരുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക് കഴിയും 
കൊഴുപ്പ് കുറഞ ആഹാരങ്ങൾ ശീലമാക്കുക ,വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ,ബേക്കറി പലഹാരങ്ങൾ ,റെഡ് മീറ്റ്‌ ,മധുരപലഹാരങ്ങൾ എന്നിവ പരമാവധി കുറച്ചു ഉപയോഗിക്കുക .പഴങ്ങളും പച്ചക്കറികളും ,മുളപ്പിച്ച പയര് വർഗങ്ങളും,നാര് കൂടുതൽ അടങ്ങിയിട്ടുള്ള വയും  ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക .മീൻ, കറി ആയി തന്നെ കഴിക്കാൻ ശ്രമിക്കുക . .30 വയസ്സ് കഴിഞ വർ വർഷത്തിൽ ഒരിക്കൽ എങ്കിലും fasting lipid profile ,fbs ,ppbs,ബ്ലഡ്‌ pressure ,ശാരീരഭാരം ,എന്നിവ ചെക്ക്‌  ചെയ്യുന്നത് ശീലമാക്കുക .രോഗം സ്ഥിരീകരിച്ചവർ മുടങ്ങാതെ കൃത്യമായി മരുന്നുകൾ  കഴിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ രീതിയിൽ ഉള്ള വ്യായാമങ്ങൾ ചെയ്യുകയും വേണം .

1 comment:

  1. നല്ലൊരു ഹൃദയം ആശംസിക്കുന്നു!

    ReplyDelete