Tuesday, June 12, 2012

അര്‍ഥശൂന്യതയുടെ വിശാലമായ അങ്കണ ത്തിന്‍ നടുവില്‍ ഭംഗിയായി അലങ്കരിച്ച വേദിയില്‍ അരങ്ങേറുന്ന പാവകൂത്ത് വീക്ഷിക്കുന്ന ഒരു ജനക്കൂട്ടത്തിന്‍ നടുവിലേക്ക് അലക്ഷ്യമായി ഞാനും നടന്നടുത്തു ....മറ്റാരുടെയോ കരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ താളാത്മകമായി ചലിക്കുന്നു ...
ഉള്ളില്‍  ആനന്ദത്തോടെ ആയിരിക്കുമോ അവര്‍ നൃത്തം ചെയ്യുന്നത് .... ...പുറമേ  മിന്നി തിളങ്ങുന്ന വേഷ ഭൂഷാദികള്‍... പല പല വര്‍ണ്ണങ്ങളില്‍ ചിത്രപ്പണികള്‍ തുന്നി അലങ്കരിച്ചവ .....  അവയ്ക്ക് ഇഷ്ട്ടമുള്ള    വേഷങ്ങള്‍ ആകുമോ ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുക ....ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയാത്ത ചെറിയ നൂലുകള്‍ കൊണ്ട് അവരെ ബന്ധനസ്ഥരാക്കിയിരിക്കുന്നു.... ചലിക്കാന്‍   കഴിയാത്ത പാവം പാവകള്‍ ........

Friday, June 8, 2012





നിശബ്ദമായി ഒരു തേങ്ങലില്‍ ദുഃഖങ്ങള്‍ ഒളിപ്പിച്ചിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു ...
ആര്‍ത്തിരമ്പിയ തിരമാലകള്‍ പോലെയും  അലറി ഒഴുകുന്ന പുഴ പോലെയും ആയി  ഇന്ന്....  നൊമ്പരങ്ങള്‍  ഒരു നീറ്റലായി.. ഉണങ്ങാത്ത മുറിപ്പാടായി.......... ഉച്ചത്തില്‍ കരഞ്ഞാലുംതീരാതെ....തീരാതെ .... ആയി. തീരം വിഴുങ്ങി കലി അടക്കുന്ന കടലമ്മക്കോ .. അതിവേഗം പടര്‍ന്നു വനാന്തരങ്ങളെപാടെ വാരി പുണരുന്ന അഗ്നിക്കോ.. വായുവിനെ കെട്ടിപ്പുണര്‍ന്നു ആഞ്ഞു വീശുന്ന ചുഴലി കാറ്റിനോ.... എന്റെ മൌനത്തിനു കഴിയുന്നപോലെ നൊമ്പര പാടുകള്‍ അപ്രത്യക്ഷമാക്കാന്‍ കഴിയില്ല..പ്രസവ മുറിയില്‍ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞു തളര്‍ന്നു ഒടുവില്‍ ഒരുകുഞ്ഞിന്‍ കരച്ചിലില്‍ എല്ലാം മറന്നു നിര്‍വൃതിയടയുന്ന ഒരമ്മക്കുണ്ടാകുന്ന സായൂജ്യം പോലെ എല്ലാം ശാന്തമാകാന്‍  തിരികെ  മൌനത്തിലേക്ക്‌ ....എന്‍റെ ഹൃദയതാളവും എന്‍റെ  വിങ്ങലും..എല്ലാം ....എല്ലാം... ഒന്നിലേക്ക്‌.......നിശബ്ദമായി ......നിശബ്ദതയിലക്ക്........