Monday, October 7, 2013

തനിയാവർത്തനങ്ങൾ ......പൊക്കിൾക്കൊടി മുറിച്ച് ചോരക്കുഞ്ഞിനെ നൽകി 
മുഖം ചുളിച്ചു പതിച്ചി പറഞ്ഞുഇതും "പെണ്ണ്"
ഭ്രൂണമായിരുന്നപ്പോൾ കൊല്ലാതിരുന്നതിനു 
അമ്മയ്ക്കും അച്ഛനും അന്ന് നന്ദി ചൊല്ലി 

നൂലുകെട്ടിനു നല്ലനേരം നോക്കി ജ്യോത്സ്യൻ 
പറഞ്ഞു പെണ്ണിന് ഇരുപത്തി ഒൻപതാം നാൾ 
ചോറൂ ണിനും കണ്ടു ഇതേ വേർതിരിവ്
ആണിന് അഞ്ചെങ്കിൽ പെണ്ണിന് ആറാം മാസം

ഓർമ്മ വച്ച നാൾ മുതൽ കേട്ടു വളർന്നു
ഇവൾ അന്യഗേഹത്തിൽ പോകേണ്ട ''പെണ്ണ് ''
കൗമാര പ്രായത്തിൽ പിന്നെയും നിയമങ്ങൾ
വേണ്ട കളിക്കൂട്ടുകാരനോട് ഏറെ ചങ്ങാത്തം

പിന്നെ ഒരുനാൾ വന്നെത്തി ആ സുദിനവും
താലികെട്ടി വേരോടെ മാറ്റി നട്ടു മറ്റൊരു മണ്ണിൽ
അവിടെയും കേൾക്കണമേറെ വിശേഷണങ്ങൾ
കാല ദോഷങ്ങൾ പുതുപ്പെണ്ണിൻ ജാതകദോഷം

കാലമെത്ര പുരോഗമിച്ചാലും മാറിയെന്നു മനുഷ്യൻ
വീമ്പു പറഞ്ഞാലും മാറുകില്ല പെണ്ണിനു നിയമങ്ങൾ
അന്നും ഇന്നും ഇനി നാളെയും കാണാം
മാറ്റങ്ങൾ ഇല്ലാത്ത ഈ തനിയാവർത്തനങ്ങൾ .....

5 comments:

 1. മാറാത്ത ചിലതുണ്ടല്ലേ....!?

  ReplyDelete
 2. മാറ്റമില്ലാത്ത ചില നിയമങ്ങൾ.

  നല്ല കവിത.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാമായിരുന്നു.


  ശുഭാശംസകൾ....

  ReplyDelete
 3. Before publishing ur post, just make the label of ur post as കവിത, for which there is a provision on the right side.Then publish.After that add to jalakam or any other aggregator as u wish. For more help visit 'സൈബർജാലകം ആദ്യാക്ഷരി' and ask Mr.Appu

  GUD WISHES........

  ReplyDelete
 4. <<>>

  അതൊക്കെ മാറും. അല്ലെങ്കില്‍ മാറ്റണം.
  ------

  ReplyDelete