Tuesday, June 12, 2012

അര്‍ഥശൂന്യതയുടെ വിശാലമായ അങ്കണ ത്തിന്‍ നടുവില്‍ ഭംഗിയായി അലങ്കരിച്ച വേദിയില്‍ അരങ്ങേറുന്ന പാവകൂത്ത് വീക്ഷിക്കുന്ന ഒരു ജനക്കൂട്ടത്തിന്‍ നടുവിലേക്ക് അലക്ഷ്യമായി ഞാനും നടന്നടുത്തു ....മറ്റാരുടെയോ കരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ താളാത്മകമായി ചലിക്കുന്നു ...
ഉള്ളില്‍  ആനന്ദത്തോടെ ആയിരിക്കുമോ അവര്‍ നൃത്തം ചെയ്യുന്നത് .... ...പുറമേ  മിന്നി തിളങ്ങുന്ന വേഷ ഭൂഷാദികള്‍... പല പല വര്‍ണ്ണങ്ങളില്‍ ചിത്രപ്പണികള്‍ തുന്നി അലങ്കരിച്ചവ .....  അവയ്ക്ക് ഇഷ്ട്ടമുള്ള    വേഷങ്ങള്‍ ആകുമോ ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുക ....ഒറ്റ നോട്ടത്തില്‍ കാണാന്‍ കഴിയാത്ത ചെറിയ നൂലുകള്‍ കൊണ്ട് അവരെ ബന്ധനസ്ഥരാക്കിയിരിക്കുന്നു.... ചലിക്കാന്‍   കഴിയാത്ത പാവം പാവകള്‍ ........

6 comments:

  1. വേഷം ആടി തീര്‍ക്കുക തന്നെ. ആര്‍ക്കും ആരെയും കുറിച്ച് സഹതപിക്കാന്‍ പോലും നേരമില്ല

    ReplyDelete
  2. പാവം പാവകള്‍ ........:(

    ReplyDelete
  3. ജീവിതമേ ഒരു പാവ കളി അല്ലേ..

    ReplyDelete
  4. pleae give a body to your ideas, if do it your wrtings become a story

    ReplyDelete
  5. thanks to all for ur valuable comments.....

    ReplyDelete
  6. ഇങ്ങനെ ഒരാൾ ഈ ബ്ലോഗ് സന്ദർശിച്ചിരുന്നു

    ReplyDelete