Monday, March 19, 2012

നിനക്കായ് .....

കാതരയായവള്‍ചരത്തണഞ്ഞു 
ചെഞ്ചുണ്ടില്‍മന്ദസ്മിതവുമായി  
ഒരു മാത്ര നിര്‍ന്നിമേഷയായി 
നിന്‍ കരസ്പര്‍ശത്തില്‍ തരളിതയായി

കരയാന്‍ വെമ്പിയമിഴിയിണകള്‍ 
മൊഴിഞ്ഞതെന്തെന്നുനീ അറിഞ്ഞു
ആ  മൌനത്തിന്‍ പൊരുള്‍ ഞാനറിഞ്ഞു 
പ്രണയത്തിന്‍ മാധുര്യം നാമറിഞ്ഞു 

ഈറനണിഞ്ഞു ഞാന്‍ പുതുമഴയില്‍
പുതു മണ്ണിന്‍ ഗന്ധവുംഞാനറിഞ്ഞു
മകരമഞ്ഞിന്‍ കുളിര്‍ പെയ്തൊഴിഞ്ഞു
എല്ലാ  വസന്തവും  പോയ്മറഞ്ഞു

ഇനിയും തളിരിടും പാഴ്മരങ്ങള്‍
വസന്തവും ഗ്രീഷ്മവും  ഇനിയും വരും
എന്നും നിനക്കായി കിനാകള്‍ കാണും
ഏകയായി  നിന്നെഞാന്‍  ഓര്‍ത്തിരിക്കും 









3 comments:

  1. സഖാവേ,
    അമ്മയുടെ പക്വമായ വേഷത്തില്‍ നിന്നും പ്രണയിനിയുടെ നിറമുള്ള വേഷത്തിലേക്കുള്ള ഭാവ പകര്‍ച്ച എത്ര വേഗം...?
    ഈ കവിതയും നല്ലത് തന്നെ എന്ന് പറയുന്നതോടൊപ്പം കൂടുതല്‍ വൈരുദ്ധ്യാത്മക ആശയങ്ങള്‍ എന്ന് പറയേണ്ടി കൂടി വരുന്നു.
    ഈ കവിത പറയുന്നത് പുരുഷനോ സ്ത്രീയോ എന്നാ സംശയം....
    'കാതരയായവല്‍ ചാരത്തണഞ്ഞു' എന്ന് പറയുമ്പോള്‍ പറയുന്നത് സ്ത്രീയാണോ പുരുഷന്‍ ആണോ...?
    പിന്നെ അക്ഷര തെറ്റുകള്‍ കാണുന്നുണ്ട്. ഒരു റീ എഡിറ്റിങ്ങിലൂടെ ശരിയാക്കാന്‍ ആവും.
    കവിതകളില്‍ ഏകയായി എന്നൊരു വാക് ആവര്‍ത്തിച്ചു കാണുന്നു.
    മകരമഞ്ഞിന്‍ കുളിര്‍ പോയ്മറഞ്ഞു... എല്ലാ വസന്തവും പോയ്മറഞ്ഞു...
    ഈ വരികള്‍ ഒരു വിരോധാഭാസം ആയി തോന്നുന്നു. മകരം കഴിഞ്ഞാല്‍ പിന്നെ വസന്തം വരാതിരിക്കുവോ...?
    ഒരു ശുഭ പ്രതീക്ഷ ശേഷിപ്പിച്ചു പോകുന്ന കവിതാന്ത്യം ശുഭാന്ത്യം തന്നെ.
    ആശയങ്ങളെ ക്രമീകരിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ ഇനിയും കൂടുതല്‍ മനോഹരമാവും
    കൂടുതല്‍ നല്ല നല്ല കവിതകള്‍ക്ക് അമ്മയാകുവനും കഴിയും........
    ലാല്‍ സലാം........

    ReplyDelete
  2. എഴുത്ത് നല്ലതോ ചീത്തയോ എന്ന് പിന്നെ പറയാം. എഴുതാനുള്ള മനസ് സ്വപ്നങ്ങളുടെ കൂടാണ്‌. അത് സ്നേഹ നിര്‍ഭരമാകും. ആശംസകള്‍ ....

    ReplyDelete