Thursday, March 10, 2011

അമ്മക്കൊരശ്രു ബിന്ദു


അമ്മയെ ദേവിയായി  കണ്ടു നമ്മള്‍
ഭൂമീ ദേവിയെ അമ്മയായും നമിച്ചു 
അമ്മ തന്‍ കരങ്ങള്‍ പിടിച്ചു നമ്മള്‍
പൂഴിയില്‍ വീഴാതെ പിച്ചവച്ചു ......

ആ നെഞ്ചിന്റെ ചൂടും ലാളനയും
കൊതി തീരുവോളംപകര്‍ന്നു തന്നു 
പൊള്ളുന്ന ചൂടിലും മഴയിലും നമ്മളെ
കാക്കുവാന്‍ മുടികള്‍ തന്‍ തണലു തന്നു.......
കണ്ണാരം പൊത്തി ക്കളിക്കുവാനായി
അവള്‍ ഉടയാട മറയായി നീട്ടി തന്നു.....
 
 
ചുടുപാല്‍ ചുരത്തിയ  മാറിടങ്ങള്‍
നാം തന്നെ ഛേദിച്ചു മാറ്റിടുമ്പോള്‍ 
ആ  അമ്മതന്‍ നിമ്നോന്നതങ്ങളില്‍
യന്ത്രങ്ങള്‍ കയറ്റി ഇറക്കിടുമ്പോള്‍
കേശമാം  മരങ്ങള്‍ നാം പിഴുതെടുത്ത്‌
സിമന്റു  കൊട്ടാരങ്ങള്‍ ഉയര്ത്തിടുമ്പോള്‍  
അവളുടെ കൈകളാം  പുഴകളെ നാം
അഴുക്കു ചാലാക്കി മാറ്റിടുമ്പോള്‍

അമ്മതന്‍  മൃദുലമാം  മേനിയില്‍ നാം
വിഷ പുകകള്‍ കൊണ്ടു തലോടിടുമ്പോള്‍
ഉടയാടയാകുന്ന  പച്ചനെല്‍പ്പാടങ്ങള്‍
അവളറിയാതെ മണ്ണില്‍ പൂഴ്ത്തിടുമ്പോള്‍ 

അമ്മ തന്‍ കണ്ണുനീര്‍  കാണാതെ നാം
ചില്ലു കൊട്ടാരത്തില്‍  മയങ്ങിടുന്നു..........

ആ കരങ്ങള്‍  ഇനി ദാഹജലം തരില്ല.......
മാറിടങ്ങള്‍  ചുടുപാല്‍ ച്ചുരത്തുകില്ല.....
ഇളം തലമുറകള്‍ക്ക്  തണലേകിടാന്‍
കൂന്തല്‍ തന്‍ കുട അവള്‍ നിവര്ത്തുകില്ല....

മക്കള്‍ നാം ചെയ്തൊരീ അപരാധങ്ങള്‍ 
ക്ഷമിക്കുവാന്‍ അമ്മ തുനിയുമെന്നും 
അമ്മ തന്‍ അശ്രു ബിന്ദുക്കളില്‍ നാം 
ഈ പാപക്കറകള്‍ കഴുകുമെന്നും 
എല്ലാം അറിയുന്നു നാമെങ്കിലും ........
എന്തേ മൗനം ഭജിപ്പൂ നമ്മള്‍

കണ്ണിന്റെ മൂടുപടം മാറ്റിടുവാന്‍ ..... 
വൈകുന്ന ഓരോരോ വേളയിലും    
അലയാഴിതന്‍ അഗാധതയില്‍ അമ്മയും
ഈ മക്കളും അലിയും ദിനങ്ങള്‍  വിദൂരമല്ല

18 comments:

  1. സ്മിത ..മരുഭൂമികള്‍ എന്ന എന്റെ ബ്ലോഗില്‍ vannu abhipraayam kurichathinu nandi ബൂലോകത്തേക്ക് സ്മിതയ്ക്ക് സ്വാഗതം ,,ee blogile oro posttum njan vaayichu..ingane oru blogu vaayanakkaril etthikkan oru kaaryam athyaavashyamaayi cheyyanam..agrigettarukal sthaapikkuka ennathaanu athu ,

    jaalakam എന്ന agrigettaril ee bloginte ലിങ്ക് ചേര്‍ക്കണം ..enkile postukal mattullavarkku kaanan kazhiyoo.
    Best wishes ...

    ReplyDelete
  2. ഇഷ്ടപ്പെട്ടു.....

    ReplyDelete
  3. ആദ്യ വരിയിലെ "ദേവി ആയ് " എന്നത് പിരിച്ചെഴുതാതെ ദേവിയായ് എന്നായിരുന്നുവെങ്കില്‍ നന്നായിരുന്നേനെ എന്നൊരഭിപ്രായമുണ്ട്.

    ReplyDelete
  4. വിതയ്ക്കുന്നതൊക്കെ കൊയ്യുന്നു അല്ലാതെന്തു പറയാൻ...

    ReplyDelete
  5. ഇനിയും മരിക്കാത്ത ഭൂമീ, സ്മൃതിയില്‍ നിനക്കാത്മ ശാന്തി.

    പ്രമേയം പ്രസക്തം, കാലികം. എന്നാലും കവിതയുടെ ഒരു 'കാവ്യഭംഗി' പാരായണത്തില്‍ അനുഭവപ്പെട്ടില്ല.
    ആശംസകള്‍.

    ReplyDelete
  6. ജിത്തു,ശ്രീ Manickethar,kalavallabhan...പ്രതികരണങ്ങള്‍ക്ക് നന്ദി. പോരായ്മകള്‍ ചൂണ്ടി കാട്ടിയ ismail,sreekkuttan ,
    എല്ലാ ഉപദേശങ്ങളും തരുന്ന രമേശ്‌ സര്‍.....
    വളരെ നന്ദി

    ReplyDelete
  7. വാളരെ നല്ല കവിതയാണ്...അഭിനന്ദനങ്ങള്‍

    ReplyDelete
  8. 'എല്ലാം അറിയുന്നു നാമെങ്കിലും
    ഇനിയും എന്തേ മൗനം ഭജിപ്പൂ നമ്മള്‍.'
    നല്ല കവിത.
    അഭിനന്ദനങ്ങള്‍.....
    എന്റെ ബ്ലോഗില്‍ വന്നതിനും, അഭിപ്രായം എഴുതിയതിലും വളെരെ നന്ദി.

    ReplyDelete
  9. ഒരു കണക്കിന്‌ പറഞ്ഞാല്‍ ഇതിന്റെയൊക്കെ അനന്തര ഫലങ്ങളല്ലേ ഇന്ന് നാം കാണുന്ന പ്രകൃതി ദുരന്തങ്ങള്‍... കവിത എന്ത്‌ കൊണ്ടും സമകാലീന പ്രസക്തം ...

    ഓഫ്‌ - അതിധി എന്ന് പ്രൊഫൈലില്‍ കൊടുത്തിരിക്കുന്നത്‌ അതിഥി എന്ന് തിരുത്തുമല്ലോ..

    ആശംസകള്‍ ...

    ReplyDelete
  10. കവിത നന്നായിട്ടുണ്ടു്.രോഗി പരിചരണമെന്ന
    ത്യാഗനിര്‍ഭരവും ആത്മസമര്‍പ്പണവും നിറഞ്ഞ
    ജോലിക്കിടെ ജീവിതത്തിന്റെ കുളിപ്പിന്നലിനു
    മേല്‍ ചൂടിയ കനകാംബരമായി സര്‍ഗ്ഗസിദ്ധി കൊണ്ടു
    നടക്കുന്ന ഭവതിക്ക് എന്റെ കൂപ്പു കൈ.
    കവിത നന്നായിട്ടുണ്ടു്.
    അവസാനവരികള്‍ ചേര്‍ന്നു തന്നെ വരണമായിരുന്നു

    ReplyDelete
  11. നല്ല ആശയം... സമകാലിക പ്രസക്തിയുമുണ്ട്.. ഒരു ചെറിയ എഡിറ്റിങ്ങ് ഉണ്ടായിരുന്നെങ്കിൽ ഒഴുക്ക് നന്നായേനെ.

    ReplyDelete
  12. പ്രകൃതി, അമ്മയാണ്, ദൈവമാണ്. അറിഞ്ഞോ അറിയാതെയോ, നാമെല്ലാം പ്രകൃതിയെ ചവിട്ടി മെതിക്കപ്പെടുമ്പോഴും നമ്മില്‍ അതു യാതൊരു നോവും ഉണ്ടാക്കുന്നില്ല.കാണുന്നവന് നോവനുഭവപ്പെടുകയും ചെയ്യുന്നു.

    നോവനുഭവിക്കുന്ന ഒരു ഹൃദയം കവിതയില്‍ കാണാം.
    'മ്പോള്‍'എന്ന പദാവര്‍ത്തനം പാരായണ സുഖവും,
    നിലവാരവും കുറയ്ക്കുന്നു.

    ReplyDelete
  13. കവിതയാകുമ്പോൾ, അതിനൊരു താളം വേണം എങ്കിലേ ലയമുണ്ടാകൂ..ലയിച്ച് കഴിഞ്ഞാൽ മാത്രമേ,ആശയം വായിക്കുന്നവരുടെ മനസ്സിൽ കയറൂ.. ഒന്ന് രണ്ട് ഉദഹരണങ്ങൾ..കണ്ണാരം പൊത്തി ക്കളിക്കുവാനായി
    അവള്‍ ഉടയാട മറയായി നീട്ടി തന്നു...( ഇവിടെ - ഉടയാടക്ക് മുൻപിലുള്ള അവൾ മാറ്റിയിട്ട് വായിച്ചു നൊക്കൂ 2,ഉടയാടയാകുന്ന പച്ചനെല്‍പ്പാടങ്ങള്‍അവളറിയാതെ മണ്ണില്‍ പൂഴ്ത്തിടുമ്പോള്‍ - എന്നതിലെ- അറിയാതെ മണ്ണിതില്‍ പൂഴ്ത്തിടുമ്പോള്‍ എന്നാകുമ്പോൾ താൾ വ്യത്യാസം മനസ്സിലാകുന്നില്ലേ... ക്ഷമിക്കുക..ഇതൊന്നും കുറ്റപ്പെടുത്തലല്ലാ.ആശയം മനസ്സിൽ രൂപപ്പെടുമ്പോൾ കടലാസ്സിലെഴുതുക, വായിച്ച് നോക്കുക... രണ്ട് നാൾ കഴിഞ്ഞ് പിന്നെയും വായിക്കുക..അപ്പോൾ യഥാർത്ഥ കവിത ജനിക്കും...എല്ലാ ഭാവുകങ്ങളൂം നേരുന്നൂ സസ്നേഹം.....

    ReplyDelete
  14. നല്ല ആശയമുള്ള കവിത. ആശംസകൾ

    ReplyDelete
  15. എഴുത്ത് നിര്‍ത്തിയോ ?

    ReplyDelete
  16. ഭൂമിയില്‍ ദൈവത്തിന്റെ മുഖം കുഞ്ഞുങ്ങള്‍ക്കും
    കാരുണ്യത്തിന്റെ മുഖം അമ്മമാര്‍ക്കും എന്നാണു
    എന്റെ കുഞ്ഞു കുഞ്ഞു അറിവുകളില്‍ ഞാന്‍ ചേര്‍ത്ത് വച്ചിട്ടുള്ളത്...
    കനകാംബരങ്ങള്‍ വിടര്‍ന്നപ്പോള്‍ അതിലും അമ്മക്കായി ഒരു
    അശ്രുബിന്ദു സൂക്ഷിക്കാന്‍ മറന്നില്ലല്ലോ....
    അത് തന്നെയാണോ ഓരോ അമ്മയും പുണ്യം തന്നെ എന്ന് പറയുന്നത്....
    അമ്മയെന്നത് സുകൃതം തന്നെ... അച്ഛന്‍ എന്നത് ചോദ്യം ചെയ്യപ്പെടാന്‍
    പാടില്ലാത്ത ഒരു വിശ്വാസമായി നില്‍കുമ്പോള്‍ അമ്മയെന്നത്
    പരമമായ സത്യം.... ഭൂമിക്കു ചരമ ഗീതം എഴുതുന്ന മക്കളായ
    മനുഷ്യരെ കുറിച്ച് കറുപ്പും വെളുപ്പും നിറഞ്ഞ പാഠങ്ങളില്‍
    എന്നോ ഒരിക്കല്‍ പഠിച്ചിരുന്നു. ഇന്നത്തെ മക്കള്‍ക്ക്‌
    ആത്മ പരിശോധനക്കുള്ള ഒരു അവസരം ഒരുക്കുന്നു ഈ കുഞ്ഞു കവിത....
    ഇതിലെ കാവ്യാത്മകത അല്ല ശ്രദ്ധേയം.... കാലിക പ്രാധാന്യമുള്ള
    സന്ദേശമാണ് ഇതിന്റെ ഭംഗിയും ആത്മാവും....
    പണ്ടെന്നോ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തെരുവ് നാടകങ്ങളില്‍
    പാടിക്കേട്ട ഒരു പാടു ഓര്‍മ വരുന്നു
    " അമ്മയും നന്മയും ഒന്നാണ്..."
    നന്മയായ അമ്മയെ സംരക്ഷിക്കുന്നതാവട്ടെ ഓരോ മക്കളുടെയും ജീവിത ലക്‌ഷ്യം...
    അമ്മക്കൊരു അശ്രുബിന്ദു സമ്മാനിച്ച ഈ സൌഹൃദത്തിനും എന്റെ പ്രാര്‍ത്ഥനകള്‍ .

    ReplyDelete
  17. nice thoughts..excellent creation..

    ReplyDelete