Thursday, June 9, 2011

ഒരു നേര്‍കാഴ്ച

ഒരിടവേളക്കുശേഷം പോസ്റ്റ്‌ ചെയ്യുന്നതില്‍  ഒരു പുതുമ വേണമെന്ന് ആഗ്രഹിച്ചിരുന്നു.എന്നാല്‍ നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഈ കാഴ്ചകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്നു ......

രണ്ടു മൂന്നു മാസങ്ങളായി നമ്മുടെ കൊച്ചുകേരളത്തില്‍ സുരക്ഷപാളിച്ചകള്‍ കൊണ്ട്  കൊല്ലപെട്ട അന്യസംസ്ഥാന തൊഴിലാളികള്‍  നിരവധിയാണ് ...കേരളത്തെ ഒരു കൊച്ചു ഗള്‍ഫ്‌ ആയി കരുതി അന്നത്തിനു വക കണ്ടെത്തുന്നവര്‍......

ഈ ഫോട്ടോകള്‍ എന്‍റെ മൊബൈലില്‍ പകര്തിയവയാണ് ......നല്ല ക്ലാരിട്ടി ഇല്ലെന്ന് എനിക്ക് അറിയാം ...എങ്കിലും ഒന്ന് കണ്ടു നോക്കൂ ....
 








പതിനൊന്നാം നിലയിലാണ് പുള്ളിയുടെ നില്‍പ്പ്






ഇത് നോക്കൂ ..പുള്ളിക്കാരന്‍ മൊബൈലില്‍ സംസാരിക്കുകയാണ്







13 comments:

  1. അത് പണിക്കാരനാണോ?? റേഞ്ച് കിട്ടാന്‍ കേറിയ ആരോ അല്ലെ.
    കണ്ണങ്ങോട്ട് പിടിക്കണില്ല :(
    സുരക്ഷാപാളിച്ചകള്‍ എന്ന് പറയാനായിട്ട് കെട്ടിടതൊഴിലില്‍ കേരളത്തില്‍ സുരക്ഷാക്രമീകരണചട്ടങ്ങളുണ്ടോ?

    (( ആ കോഡ് വെരിഫിക്കെഷന്‍ മാറ്റിയിടുന്നത് നന്നായിരിക്കും)‌)

    ReplyDelete
  2. കുറച്ചു കൂടി പുതുമ ആകാമായിരുന്നു ..എന്നാലും സഹജീവികളോടുള്ള ഈ കരുതല്‍ അഭിനന്ദനീയം ...:)

    ReplyDelete
  3. മുകളിലെ കംമെന്റിനടിയില്‍ എന്റെ ഒരു കള്ള ഒപ്പ് കൂടി.........

    ReplyDelete
  4. എന്നിട്ട് അയാള്‍ക്ക് വല്ലതും ....................

    ReplyDelete
  5. പ്രതികരണങ്ങള്‍ക്ക് നന്ദി ...
    കേരളത്തിലും കെട്ടിടനിര്‍മ്മാണതൊഴിലാളികള്‍ക്ക്
    സുരക്ഷ ചട്ടങ്ങള്‍ ഉണ്ട് .. പ്രത്യേകിച്ചും ബഹുനിലകെട്ടിടങ്ങള്‍ക്ക്
    സേഫ്റ്റി ബെല്‍റ്റ്‌ ,ഹെല്‍മെറ്റ്‌ ,സേഫ്റ്റി നെറ്റ് ...ഇവയൊക്കെ ഇവര്‍ക്ക് നിര്‍ബന്ധമാണ്‌
    പലപ്പോഴും contractors ഇവയൊന്നും തന്നെ ലഭ്യമാക്കാറില്ല എന്നതാണ് വസ്തുത....
    നിര്‍ഭാഗ്യവശാല്‍ ഇവിടെയും ഒരുമാസത്തിന് മുന്‍പ് ഒരു ഇരുപത്തിയൊന്നു കാരന്‍ മരണപ്പെട്ടു ......

    ReplyDelete
  6. മറുനാട്ടുകാര്‍ മാത്രമല്ല അത്തരം തൊഴില്‍ ചെയ്യുന്നത്. ഈ ഉള്ളവനും കയറിയിട്ടുണ്ട് ഒരഞ്ചു നിലയുള്ള കെട്ടിടത്തില്‍ പെയിന്റ് അടിക്കാന്‍.
    ഒരു കയറില്‍ തൂങ്ങിയുള്ള നില്പില്‍ താഴേക്ക്‌ നോക്കിയാല്‍ കാറ്റ് പോകും.

    പക്ഷേ കരാര്‍ പണിക്ക് പോകുന്ന മലയാളികളുടെ സ്ഥിതി ആരറിയുന്നു?

    ശ്രദ്ദയില്‍ പെടുത്തിയത്തില്‍ സന്തോഷം

    ReplyDelete
  7. പുല്ലിനോക്കെ ഇപ്പൊ തീപിടിച്ച വിലയാ!
    അതിനാല്‍ ഇത്തരം തൊഴിലാളികളുടെ ജീവനോക്കെ പുല്ലുവില എന്ന് പറയാനും വയ്യ!
    പുതിയ പദം ആരെങ്കിലും പറയട്ടെ....

    ReplyDelete
  8. അദ്ദേഹത്തെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. രമേശ് പറഞ്ഞത് പോലെ അല്പം കൂടെ പുതുമ ആവാമായിരുന്നു.

    ReplyDelete
  9. അപകടങ്ങളുണ്ടാകുമ്പോഴാണല്ലോ..നമ്മളൊക്കെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു തന്നെ..
    വിദേശങ്ങളില്‍ ജോലിചെയ്തിട്ടുള്ളവര്‍ക്കറിയാം നിര്‍മാണ മേഖലയില്‍ എത്രമാത്രം സുരക്ഷാ ക്രമീകരണങ്ങള്‍ അവിടെയൊരുക്കാറുണ്ടെന്ന്..!

    ഒക്കെ ഒരുതരം ഞാണിന്മേല്‍ക്കളി...!
    ജീവിക്കേണ്ടേ...!!

    ഒരോര്‍മപ്പെടുത്തലിനു നന്ദി.
    ആശംസകള്‍..!

    ReplyDelete
  10. കേരളത്തിലെ നിര്‍മാണ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കുറവാണ് .തൊഴിലാളികള്‍ക്ക് അത്തരം പരിപാടികളോട് തീരെ താല്പര്യമില്ല.കര്‍ശനമായി നിര്‍ദ്ദേശിച്ചാല്‍ തന്നെയും അവസരം കിട്ടിയാല്‍ അവര്‍ അത് ലംഘിക്കും.പലര്‍ക്കും സുരക്ഷക്കായുള്ള ക്രമീകരണങ്ങള്‍ എന്താണെന്ന് പോലും അറിയില്ല

    ReplyDelete
  11. "നിര്‍ഭാഗ്യവശാല്‍ ഇവിടെയും ഒരുമാസത്തിന് മുന്‍പ് ഒരു ഇരുപത്തിയൊന്നു കാരന്‍ മരണപ്പെട്ടു ......" ഈ വരികൾ ഏറ്റവും തഴത്തെ ചിത്രത്തിന് താഴേ ചേർത്തിരുന്നെങ്കിൽ ഈ പോസ്റ്റിന്റെ സന്ദേശത്തിന് വ്യാപ്തി വളരെ കുടുമായിരുന്നൂ... കുറേക്കൂടി പുതുമ വേണമെന്ന് രമേശനിയനും പറയില്ലായിരുന്നൂ..കഥയാകട്ടെ, കവിതയാകട്ടെ,ലേഖനമാകട്ടേ,ചിത്രലേഖനമാകട്ടെ... എല്ലാറ്റിനും...ആദി,മദ്ധ്യ,അന്ത്യം ഉണ്ടാകണം എങ്കിലേ അത് വായനക്കാരന്റെ ഉല്ലിൽ ഉടക്കുകയുള്ളൂ....സ്മിതക്ക് എല്ലാ ഭാവുകങ്ങളൂം

    ReplyDelete
  12. കൊള്ളാം..

    പുതിയവ ഒന്നും ഇല്ലേ?

    ആശംസകള്‍സ്..!

    ReplyDelete