അതിനുള്ളിലെ കാഴ്ചകള്‍ കാണുവാന്‍ മോഹിച്ചു
മുത്തോപവിഴാമോ ആയിടാന്‍ ആശിച്ചതില്ല ഞാന്‍
കേവലമൊരു പരല്‍മീനായിടാന്‍ മനംതുടിച്ചു
ഈണം എന്നുടയാടയാക്കാന്‍ താളമെന്‍ പാദസരമാക്കാന്‍
ലയമെന്‍ കാമുകനാകാന്‍ രാഗമെന്‍ അന്തരാത്മാവാകാന്‍
മകരമഞ്ഞുപോലെ വസന്തത്തിലെ പൂമഴപോലെ
നൈമിഷികമെങ്കിലും ഒരുവേള ഞാന്‍ കൊതിച്ചു
ജീവിതമെന്ന വേലിക്കുള്ളില്‍ എന്റെമോഹങ്ങള്‍
എന്റെ സ്വപ്‌നങ്ങള്‍ ബന്ധിക്കപ്പെട്ടു .......
എന്റെ സങ്കല്പങ്ങള്‍ എന്നില്‍ നിന്നകന്നുപോയി ....
എല്ലാം ഒരുമാത്ര ഞാന്‍ തിരിച്ചറിഞ്ഞു ....
ആതുരസേവനമെന്ന ഓമന പേരിട്ടു മാലോകര്‍ ....
"നേഴ്സ്" എന്ന് ഉലകം വിളിപ്പെരിട്ടു
വെള്ളക്കുപ്പായത്തില്‍ നീറുന്ന മനസ്സുമായി
ഞാനും അവരില്‍ ഒരാളായി ഞാന്‍ ഞാനല്ലാതെ ആയി
സഹനത്തിന്റെ തീഷ്ണമാ ഉഷ്ണത്തില്‍ വെന്നീരായവര്‍
ജീവിതം മറന്നു കറവ പശുക്കളായവര്‍ ചിലര്‍
നിറം മങ്ങിയ സ്വപ്നങ്ങളുമായും ചിലര്‍
ജന്മം നല്‍കിയവര്‍ തന്‍ ആശ നിറവേറ്റാന്‍ ചിലര്‍
ഉറ്റവര്‍ക്ക് തുണയാകിടാന്‍ ജീവിതഭാരം ചുമക്കുമ്പോള്‍
ചെറു പുഞ്ചിരി ചുണ്ടില്‍ സൂക്ഷിക്കുന്നവര്‍ ചിലര്‍
എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ......ഞാനും അവരില്‍ ഒരാളായി.......
പേരിടാത്ത നിറക്കൂട്ടാല്‍ ചായം കൊടുത്തു...
അറിയാവുന്ന നിറങ്ങളാല്‍ ഞാന്‍ മോഹനമാക്കി ........
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteനേഴ്സ്" ആണോ ..ഈ കവിത വായിച്ചാല്‍ അന്ഗ്യനെ ഒരു തോന്നല്‍ ... .സ്വാഗതം
ReplyDeleteബൂലോകത്തേക്ക് സ്വാഗതം..
ReplyDelete"പേരിടാത്ത നിറക്കൂട്ടാല്‍ ചായം കൊടുത്തു...
അറിയാവുന്ന നിറങ്ങളാല്‍ ഞാന്‍ മോഹനമാക്കി ........ "
കാലമെന്ന ഒഴുക്കില്‍ നാമെത്തുന്ന കരകള്‍ നമ്മള്‍ ആഗ്രഹിക്കുന്നവ ആയിരിക്കണം എന്നില്ല...
മിക്കവാറും എല്ലാ ജീവിതങ്ങളും അങ്ങനെയൊക്കെ തന്നെയാണ്... ചിലര്‍ മാത്രം ഒഴുക്കിനെതിരെ നീന്തി വേറെ ഏതെങ്കിലും തീരത്തെതും...
പക്ഷെ സാധാരണക്കാരായ നമ്മള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? ഒഴുക്കിനനുസരിച്ച് നീങ്ങുക തന്നെ....