Monday, March 19, 2012

എന്‍റെ കണ്‍മണിക്ക്

നിലാവിന്‍ നീല നിശീഥിനിയില്‍
നീലാംബരീ രാഗം പാടീ ....ഞാന്‍ 
നീലാംബരീ രാഗം പാടീ 

താരാട്ടുപാടി ഞാനമ്മയായി 
നെഞ്ചില്‍ താളം പിടിച്ചു ഞാനീ ണമേകി
അമ്മിഞ്ഞ നല്‍കിയുറക്കിനിന്നെ 
മുജ്ജന്മ്മ സുകൃതങ്ങളേറ്റുവാങ്ങി 

മഞ്ഞിന്‍റെകുളിരാര്‍ന്ന രാത്രിയിലും  
ദേവദാരുക്കള്‍ പൂക്കുന്ന രാത്രിയിലും 
നിദ്ര തന്‍കൂട്ടുവിട്ടമ്മ നിന്നു
പുലരുവോളംനിനക്കുകൂട്ടിരുന്നു  
    

നിനക്കായ് .....

കാതരയായവള്‍ചരത്തണഞ്ഞു 
ചെഞ്ചുണ്ടില്‍മന്ദസ്മിതവുമായി  
ഒരു മാത്ര നിര്‍ന്നിമേഷയായി 
നിന്‍ കരസ്പര്‍ശത്തില്‍ തരളിതയായി

കരയാന്‍ വെമ്പിയമിഴിയിണകള്‍ 
മൊഴിഞ്ഞതെന്തെന്നുനീ അറിഞ്ഞു
ആ  മൌനത്തിന്‍ പൊരുള്‍ ഞാനറിഞ്ഞു 
പ്രണയത്തിന്‍ മാധുര്യം നാമറിഞ്ഞു 

ഈറനണിഞ്ഞു ഞാന്‍ പുതുമഴയില്‍
പുതു മണ്ണിന്‍ ഗന്ധവുംഞാനറിഞ്ഞു
മകരമഞ്ഞിന്‍ കുളിര്‍ പെയ്തൊഴിഞ്ഞു
എല്ലാ  വസന്തവും  പോയ്മറഞ്ഞു

ഇനിയും തളിരിടും പാഴ്മരങ്ങള്‍
വസന്തവും ഗ്രീഷ്മവും  ഇനിയും വരും
എന്നും നിനക്കായി കിനാകള്‍ കാണും
ഏകയായി  നിന്നെഞാന്‍  ഓര്‍ത്തിരിക്കും